റോഡ് സുരക്ഷാ അവബോധം
1495996
Friday, January 17, 2025 4:09 AM IST
കൊച്ചി: വിദ്യാർഥികളിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി എസ്സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനും കുറ്റൂക്കാരൻ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷിത് മാർഗ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ നടന്നു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ കുട്ടികൾക്കായി ക്ലാസ് എടുത്തു. റോഡപകടങ്ങളെക്കുറിച്ചും വാഹനം സുരക്ഷിതമായി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെ ക്കുറിച്ചും അദ്ദേഹം വീഡിയോ ചിത്രങ്ങൾ സഹിതം കുട്ടികൾക്ക് അവബോധം നൽകി.