മീൻ കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1496376
Saturday, January 18, 2025 10:30 PM IST
കരുമാലൂർ: ആലുവപറവൂർ കെഎസ്ആർടിസി റോഡിൽ ആനച്ചാൽ വളവിൽ മീൻ കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശൂർ പെരിഞ്ഞനം പള്ളത്ത് സുരേഷിന്റെ മകൻ പി.എസ്. വിഷ്ണുവാ(26)ണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആറിനായിരുന്നു അപകടം.
ആലുവ ഭാഗത്തു നിന്നു പറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന യുവാവിന്റെ ബൈക്കിൽ എതിരെ വന്ന മീൻവണ്ടി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഉഷ. സഹോദരങ്ങൾ: സുചിത്ര, രേവതി. പറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.