എട്ടുകിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
1495709
Thursday, January 16, 2025 4:47 AM IST
കൊച്ചി: വില്‍പ്പനയ്ക്കെത്തിച്ച കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ റക്കീബുള്‍ ഇസ്ലാം (21), ആരിഫ് അലീം (25) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.
ഇവരുടെ പക്കല്‍നിന്നും 8.25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം വൈറ്റില ഹബ്ബ് മെട്രോ സ്റ്റേഷന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.