പാലിയേറ്റീവ് കെയർ രോഗികൾക്ക് സാന്ത്വന സ്പർശമേകി കറുകുറ്റിയിൽ സ്നേഹസംഗമം
1496258
Saturday, January 18, 2025 4:46 AM IST
അങ്കമാലി: പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് പാലിശേരി പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ കീഴിൽ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികളുടെയും ബന്ധുക്കളുടെയും സംഗമവും വാർഷികാഘോഷവും നടന്നു.
പാലിശേരി പിഎച്ച്സിയുടെയും കറുകുറ്റി പഞ്ചായത്തിന്റെയും സൗഹൃദം വെൽഫെയർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ നാല്പതോളം രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുത്തു.
സുമനസുകൾ സ്പോൺസർ ചെയ്ത മെഡിക്കൽ ഉപകരണങ്ങളും പുതപ്പും മറ്റും സൗഹൃദം വെൽഫെയർ അസോസിയേഷൻ രോഗികൾക്ക് സൗജന്യമായി നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ സംഗമം ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സമിതി ചെയർമാൻ മേരി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി ജോയ്, സൗഹൃദം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ആലുക്ക, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. അയ്യപ്പൻ,
ജോണി മൈപ്പാൻ, റോയി വർഗീസ്, റോസി പോൾ കപ്പിത്താൻപറമ്പിൽ, ജിജോ പോൾ, ജിഷ സുനിൽ, റോസിലി മൈക്കിൾ, മിനി ഡേവിസ്, മെഡിക്കൽ ഓഫീസർ ഡോ.ഗ്രീഷ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഹക്കീം, ഹെൽത്ത് ഇൻസ്പെക്ടർ ബിനീഷ്കുമാർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
സൗഹൃദം വെൽഫെയർ അസോസിയേഷൻ വീടുകളിൽനിന്ന് ശേഖരിച്ച രണ്ടു ലക്ഷത്തോളം രൂപയുടെ മരുന്നുകൾ നിർധനരായ രോഗികൾക്ക് വിതരണം ചെയ്തതായി വർഗീസ് ആലുക്ക അറിയിച്ചു.