ശിവദേവിന് പോള്‍ നല്കി ഇന്‍ഡല്‍ മണി
1496251
Saturday, January 18, 2025 4:35 AM IST
കൊച്ചി: പോള്‍ വാള്‍ട്ടില്‍ മികച്ച പ്രകടനം നടത്തുന്ന കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവിന് ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി പോള്‍ വാങ്ങി നല്കി. ഇന്‍ഡല്‍ ഗ്രൂപ്പ് ചെയര്മാന് മോഹനന് ഗോപാലകൃഷ്ണന് കോതമംഗലത്ത് സ്കൂളില്‍ നടന്ന ചടങ്ങില്‍ ശിവദേവിന് പോള്‍ സമ്മാനിച്ചു.
ശിവദേവിന് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പോള്‍ ഇല്ലെന്നും ലഭിച്ചാല്‍ അത് മുതല്‍ക്കൂട്ടാകുമെന്നും തിരിച്ചറിഞ്ഞാണ് ഇന്‍ഡല്‍ മണി പോള്‍ വാങ്ങി നല്കാന് സന്നദ്ധത പ്രകടിപ്പിച്ചത്. ചടങ്ങില്‍ ഇന്‍ഡല്‍ മണിയുടെ ക്രെഡിറ്റ് ഹെഡ് ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ചഞ്ചല്‍ ഗംഗാധരന് എന്നിവരും സന്നിഹിതരായിരുന്നു.