സമരം ചെയ്തവര്‍ക്ക് മര്‍ദനമേറ്റെന്ന പരാതി: അന്വേഷിക്കാന്‍ ഉത്തരവ്
1496254
Saturday, January 18, 2025 4:35 AM IST
കൊച്ചി: പശ്ചിമകൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാട്ടുകാരെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശം നല്‍കിയത്. കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഉള്‍പ്പെടെ മർദനമേറ്റെന്നാണ് പരാതി.
പ്രകോപനമില്ലാതെ സമരം ചെയ്ത പ്രവര്‍ത്തകരെ ദയാരഹിതരായി നേരിട്ട പോലീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഫെബ്രുവരി 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന് നിർദേശം.