പെ​രു​മ്പാ​വൂ​ർ: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കാ​ഞ്ഞി​ര​ക്കാ​ട് ചെ​റു​പി​ള്ളി ഹു​സൈ​ൻ (26), പു​ത്ത​ൻ​കു​രി​ശ് വാ​രി​ക്കോ​ലി ചേ​ലാ​മ​ഠ​ത്തി​ൽ മ​നോ​ഹ സാ​ജു (23), കാ​ഞ്ഞി​ര​ക്കാ​ട് കൊ​ന്നം​കു​ടി ആ​സി​ഫ് (27) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​രു​ന്നാ​വാ​യ സ്വ​ദേ​ശി അ​ബ്ദു​ൾ ഷ​മീ​റി​നെ​യാ​ണ് കാ​ഞ്ഞി​ര​ക്കാ​ടു​വ​ച്ച് ആ​ക്ര​മി​ച്ച​ത്.

രാ​ത്രി 8.30ന് ​ആ​ണ് സം​ഭ​വം. വാ​ഹ​നം ഒ​തു​ക്കി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ത​യാ​റെ​ടു​ത്ത യാ​ത്ര​ക്കാ​ര​ന്‍റെ സ​മീ​പ​ത്തെ​ത്തി​യ സം​ഘം 500 രൂ​പ ഗൂ​ഗി​ൾ പേ ​ചെ​യ്താ​ൽ പ​ണ​മാ​യി ത​രാ​മോ എ​ന്ന് ചോ​ദി​ച്ചു.
പേ​ഴ്‌​സി​ൽ നി​ന്നും പ​ണ​മെ​ടു​ത്ത സ​മ​യം യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് 2000 രൂ​പ ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു.