കാവക്കാട് നിത്യസഹായമാതാ പള്ളിയിൽ തിരുനാൾ
1495999
Friday, January 17, 2025 4:09 AM IST
കാവക്കാട്: നിത്യസഹായമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് മുതൽ 19 വരെ ആഘോഷിക്കുമെന്ന വികാരി ഫാ. ഇമ്മാനുവൽ മുണ്ടയ്ക്കൽ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 5.15ന് കുർബാന ഇടവകാംഗങ്ങളായ വൈദികർ, സെമിത്തേരി സന്ദർശനം, ഒപ്പീസ്, തുടർന്ന് കലാസന്ധ്യ (മാതൃവേദി - പിതൃവേദി).
നാളെ രാവിലെ 6.30ന് കുർബാന, നൊവേന, വൈകുന്നേരം 4.30ന് ആഘോഷമായ കുർബാന, സന്ദേശം, 6.30ന് പ്രദക്ഷിണം, തിരിപ്രദക്ഷിണം, എട്ടിന് സമാപന പ്രാർഥന, വാദ്യമേളം, മ്യൂസിക്കൽ ഫ്യൂഷൻ. 19ന് രാവിലെ ഏഴിന് കുർബാന, 10ന് ആഘോഷമായ കുർബാന, സന്ദേശം, 11.30ന് പ്രദക്ഷിണം, 12.30ന് സമാപന പ്രാർഥന.