ഏലൂർ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷിച്ചു
1496265
Saturday, January 18, 2025 4:46 AM IST
ഏലൂർ: ഏലൂർ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ ആനുവൽഡെയും ഗോൾഡൻ ജൂബിലി സമാപനവും നടത്തി. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
മദർ ലീറോസ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഏലൂർ മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ, സെന്റ് ആൻസ് പള്ളി വികാരി ഫാ. എബി എടശേരി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. മാഹിൻ,
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സൂസി ചോലങ്കേരി, വാർഡ് കൗൺസിലർ, നസീറ റസാഖ്, പിടിഎ പ്രസിഡന്റ് സാബു പോൾ, സ്കൂൾ ലീഡർ കുമാരി. ഫാത്തിമ സുഹാന എന്നിവർ സംസാരിച്ചു.