പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം
1495708
Thursday, January 16, 2025 4:47 AM IST
പെരുമ്പാവൂർ: പെരുമ്പാവൂർ ചെമ്പാരത്ത്കുന്ന് പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം. വടക്കേ എഴിപ്പുറത്ത് പ്രവർത്തിക്കുന്ന പ്രീമിയർ വിനിയർ പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. വിനിയർ, പ്ലൈവുഡ്, കട്ടിംഗ് മെഷീൻ, ഡ്രയർ, ഷീറ്റ് മുതലായവ കത്തിനശിച്ചു. മുടിക്കൽ പറയൻകുടി വീട്ടിൽ പി.എ. ഉമ്മറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
കാരണം വ്യക്തമല്ല. എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, പി.എൻ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പാവൂർ, പട്ടിമറ്റം, കോതമംഗലം, മൂവാറ്റുപുഴ, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ആറ് മണിക്കൂർ കൊണ്ടാണ് തീ പൂർണമായും അണച്ചത്.