സുമനസുകളുടെ കരുണ തേടി അരുൺ
1496276
Saturday, January 18, 2025 5:03 AM IST
മൂവാറ്റുപുഴ: നിർധന കുടുംബത്തിലെ യുവാവ് ചികിത്സാ സഹായം തേടുന്നു. മാറാടി കായനാട് പുറ്റിനാവയലിൽ പി.എൻ. ശശിയുടെ ഏക മകൻ അരുണ്‍(അന്പാടി, 37) ആണ് ചികിത്സയ്ക്കായി സുമനസുകളുടെ കരുണ തേടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി അരുൺ വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലാണ്.
നിലവിൽ രോഗം മൂർച്ഛിക്കുകയും രണ്ടു വൃക്കകളും 90 ശതമാനം പ്രവർത്തനരഹിതമാകുകയും ചെയ്തതോടെ വൃക്ക മാറ്റാവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന സ്ഥിതിയാണുള്ളത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അരുൺ ചിക്തിസയിൽ കഴിയുന്നത്.
അരുണിന്റെ അമ്മയും കഴിഞ്ഞ 18 വർഷമായി ഹൃദയ വാൽവ്, വൃക്ക സംബന്ധമായ വിവിധ രോഗങ്ങളാൽ ചികിത്സയിലാണ്. ഇരുവർക്കും ചികിത്സ നടത്തി സാന്പത്തികമായി കഷ്ടത അനുഭവിക്കുന്ന കുടുംബത്തിന് 40 ലക്ഷത്തിലേറെ വരുന്ന വൃക്കമാറ്റിവയ്ക്കലിന്റെ ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഏവരുടെയും സഹായമഭ്യർഥിക്കുന്നത്.
അരുണിന്റെ ചികിത്സയ്ക്കായി മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ചെയർമാനായി ‘അന്പാടി സ്നേഹ സഹായനിധി’ എന്ന പേരിൽ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ മാറാടി ബ്രാഞ്ചിൽ അന്പാടി സ്നേഹ സഹായനിധി എന്ന പേരിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നന്പർ: 43612814609, ഐഎഫ്എസ്സി: എസ്ബിഐഎൻ0070504, ഫോണ്‍ : 9605184301, 99471222984.