കഞ്ചാവുമായി ഏഴുപേർ കുടുങ്ങി
1495712
Thursday, January 16, 2025 4:47 AM IST
പെരുമ്പാവൂർ: കഞ്ചാവുമായി ഏഴുപേർ പിടിയിൽ. മലപ്പുറം പാൽക്കൽവെട്ട തരിപ്പുറമുണ്ട സ്വദേശി ആദിൽ മുഹമ്മദ് (19), കരുവാറ്റ സ്വദേശി മുഹമ്മദ് അരാഫത്ത് (19), പട്ടണക്കാട് ബൈസൻവാലി ഇരുപതേക്കർ സ്വദേശി സൂരജ് (21), സുജിത്ത് (26), കുഞ്ചിത്തണ്ണി സ്വദേശി ഗോകുൽ (19), അടിമാലി പുളിക്കയം വീട്ടിൽ മുഹമ്മദ് അബ്ബാസ് (22), ബൈസൻവാലി സ്വദേശി എബിൻ ഷാജി (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം നൈറ്റ് പെട്രോളിങ്ങിനിടെ മാറമ്പിള്ളി എംഇഎസ് കോളജിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലാവുന്നത്. വില്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോയോളം കഞ്ചാവ് ഇവവരുടെ പക്കൽനിന്നും കണ്ടെടുത്തു. അന്വേഷണസംഘത്തിൽ സിഐ ടി.എം. സുഫി, എസ്ഐമാരായ പി.എം. റാസിഖ്, റിൻസ് എം. തോമസ് എന്നിവരാണുണ്ടായിരുന്നത്.