കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരൻ മരിച്ചനിലയിൽ
1495892
Thursday, January 16, 2025 11:41 PM IST
അരൂർ: വീടിന്റെ ടെറസിൽ പരസ്യ ബോർഡിന്റെ കന്പിയിൽ കെട്ടിയ ഷാളിൽ കുരുങ്ങി 10 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയിൽ വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന കുന്പളം ജയന്തി അനക്സ് റോഡ് കേളോത്ത് കെ.കെ. അഭിലാഷിന്റെയും ധന്യയുടെയും മകൻ കശ്യപ് ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് കശ്യപ്. അസ്വാഭാവിക മരണത്തിന് അരൂർ പോലീസ് കേസെടുത്തു. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സഹോദരി: അനുപ്രിയ.