തിരുനാൾ
1496257
Saturday, January 18, 2025 4:46 AM IST
ബസ്ലേഹം സെന്റ് ജോസഫ്സ് പള്ളിയിൽ
കറുകുറ്റി: ബസ്ലേഹം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് ഫാ. ജേക്കബ് പള്ളിക്കൽ കൊടിയേറ്റി , തുടർന്ന് ദിവ്യബലി, പ്രസംഗം നടത്തി. ഇന്ന് രാവിലെ 6.30 ന് ദിവ്യബലി, തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച്ച ,ലദീഞ്ഞ്, രൂപം വെഞ്ചിരിപ്പ്, ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും.
നാളെ രാവിലെ ആറിന് കേബിൾ നഗർ പള്ളിയിൽ ദിവ്യബലി, 6.30ന് ദിവ്യബലി. 9.45ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം. വൈകിട്ട് ഏഴിന് ആലപ്പുഴ ബ്ലൂ ഡയമണ്ട് അവതരിപ്പിക്കുന്ന ഗാനമേള. 20ന് രാവിലെ 6.15 പരേതർക്ക് വേണ്ടിയുള്ള കുർബ്ബാന, സെമിത്തേരി സന്ദർശനം. ഒപ്പീസ് എന്നിവയോടെ തിരുനാൾ സമാപിക്കും.
നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയിൽ
പെരുമ്പാവൂര്‍: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കുറുപ്പംപടി ഫൊറോന വികാരി ഫാ. ജെയിംസ് കക്കുഴി കൊടിയേറ്റി. 18 മുതല്‍ 26 വരെ വൈകിട്ട് ആറിന് കുര്‍ബാന, സന്ദേശം, നൊവേന. 19-ന് രാവിലെ 7.15-ന് ജൂബിലി ദമ്പതിമാരെ ആദരിക്കല്‍.
24-ന് വൈകിട്ട് ആറിന് പുതുതായി നിര്‍മിച്ച ഗ്രോട്ടോ വെഞ്ചിരിപ്പ്, കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട് കാര്‍മികത്വം വഹിക്കും. 25ന് രാവിലെ 10ന് പ്രായമായവര്‍ക്കും രോഗികള്‍ക്കും വേണ്ടി കുര്‍ബാന, സ്നേഹവിരുന്ന്. വൈകിട്ട് 3.45-ന് അമ്പ് പ്രദക്ഷിണം. 4.30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം.
6.45-ന് പ്രദക്ഷിണം, സമാപനാശീര്‍വാദം, മേളപ്പൊലിമ, ചെണ്ട-ബാന്‍ഡ് ഫ്യൂഷന്‍. പ്രധാന തിരുനാള്‍ ദിനമായ 26-ന് രാവിലെ 9.30-ന് ആഘോഷമായ തുരുനാള്‍ കുര്‍ബാന, സന്ദേശം. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം, സമാപനാശീര്‍വാദം. ഒന്നിന് നേര്‍ച്ച സദ്യ.