തിരുനാൾ
1495985
Friday, January 17, 2025 3:33 AM IST
കളമ്പാട്ടുപുരം പള്ളിയിൽ
കാലടി: കളന്പാട്ടുപുരം പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് കൊടിയേറും. വൈകിട്ട് 5.45ന് കൊറ്റമം പള്ളി വികാരി ഫാ. അഗസ്റ്റിൻ ഭരണികുളങ്ങര തിരുനാളിന് കൊടിയേറ്റും.
തുടർന്ന് കുർബാന, പ്രസംഗം നൊവേന. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ നാളെ വൈകീട്ട് അഞ്ചിന് രൂപം എഴുന്നള്ളിപ്പ്, തിരി വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം. തിരുനാൾ ദിനമായ 19 ന് രാവിലെ ഏഴിന് കുർബാന തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്.
വൈകിട്ട് 4.30ന് അമ്പ് പ്രദക്ഷിണങ്ങൾ തിരികെ പള്ളിയിലേക്ക്. വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം പരിശുദ്ധ കുർബാനയുടെ ആശീർവാദം. 20ന് തിങ്കളാഴ്ച മരിച്ചവരുടെ ഓർമ ദിനം ആചരിക്കും. വൈകിട്ട് ആറിന് കുർബാന, ഒപ്പീസ്. വികാരി ഫാ. സാൻജോ കണ്ണമ്പിള്ളി, തിരുനാൾ കമ്മിറ്റി കൺവീനർ ബിജു കോനുരാൻ എന്നിവർ തിരുനാളിന് നേതൃത്വം നല്കും.
ചുള്ളി സെന്റ് ജോർജ് പള്ളിയിൽ
ചുള്ളി: ചുള്ളി സെന്റ് ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിനെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 5.45 ന് ചുള്ളി ഇടവകാംഗമായ നവ വൈദികൻ ഫാ. റിൻസ് പുതുശേരി കൊടി ഉയർത്തും. തുടർന്ന് വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം.
നാളെ വൈകിട്ട് 4.30ന് വികാരി ഫാ. ഷനു മൂഞ്ഞേലി രൂപം വെഞ്ചരിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, പ്രദക്ഷിണം. തിരുനാൾ ദിവസമായ 19ന് രാവിലെ 6.30ന് കുർബാന 10ന് ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രദക്ഷിണം. വൈകിട്ട് മൂന്നിന് രൂപം എടുത്തു വയ്ക്കൽ. രാത്രി രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസ് നയിക്കുന്ന ഗാനമേള.
താബോർ തിരുക്കുടുംബ പള്ളിയിൽ
അങ്കമാലി: താബോർ തിരുക്കുടുംബ പള്ളിയിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയും മറ്റന്നാളും ദിവസങ്ങളിൽ നടക്കും. ഇന്ന് വൈകിട്ട് 5.30 ന് വികാരി ഫാ. സെബാസ്റ്റ്യൻ തേയ്ക്കാനത്തിന്റെ കാർമികത്വത്തിൽ തിരുന്നാൾ കൊടിയേറ്റം.
7.30 ന് മതബോധന വാർഷികം, വിവിധ കലാപരിപാടികൾ, നാളെ രാവിലെ ഏഴിനുള്ള കുർബാനയ്ക്ക് ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പ് , ഹോളി ഫാമിലി, സെന്റ് അൽഫോൻസ യൂണിറ്റുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്.
വൈകിട്ട് 5.15ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ പാട്ടുകുർബാന, പ്രദക്ഷിണം, ആകാശ വർണവിസ്മയം എന്നിവ നടക്കും.
ഞായറാഴ്ച രാവിലെ 10 ന് ഫാ. നിഖിൽ പള്ളിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം , വൈകിട്ട് ഏഴിന് കോട്ടയം സംഗീതിക കമ്യൂണിക്കേഷന്റെ ഗാനമേള, ജനുവരി 20 ന് മരിച്ചവർക്കു വേണ്ടിയുള്ള കുർബാന , സെമിത്തേരി സന്ദർശനം, കൊടിയിറക്കം.
സെന്റ് ഡൊമിനിക് പള്ളിയിൽ
ആലുവ: സെന്റ് ഡൊമിനിക് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ ആരംഭിക്കും. വൈകിട്ട് 5.30 ന് പ്രസുദേന്തി വാഴ്ചയെ തുടർന്ന് വികാരി ഫാ. ജോസഫ് കരുമത്തി കൊടിയേറ്റും. 19ന് അമ്പ് വെഞ്ചരിപ്പ് തുടർന്ന് വീടുകളിലേക്ക് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ അമ്പെഴുന്നള്ളിക്കും. വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ് തിരുസ്വരൂപ വന്ദനം, നേർച്ച വിതരണം.
സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ
ആലുവ: തായിക്കാട്ടുകര സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ ഉണ്ണിയീശോയുടെയും വിശുദ്ധ സെബസ്ത്യനോസിന്റെയും ഇടവക മദ്ധ്യസ്ഥരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും തിരുനാളിന്കൊടിയേറി. സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി കൊടിയേറ്റി. വികാരി ഫാ. ജെയിംസ് തൊട്ടിയിൽ കാർമികത്വം വഹിച്ചു.
ഇന്ന് ഉണ്ണിയീശോയുടെ തിരുനാൾ ദിനം വൈകിട്ട് അഞ്ചിന് രൂപം വെഞ്ചരിപ്പ്, തുടർന്ന് കുർബാന, പ്രദക്ഷിണം, നാളെ വിശുദ്ധസെബസ്ത്യാനോസിന്റെ തിരുനാൾ ദിനം രാവിലെ 8.30 ന് വിശുദ്ധന്റെ നോവേന, അമ്പ് എഴുന്നുള്ളിപ്പ്. വൈകീട്ട് 5.30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന.
19 ന് ഇടവക മദ്ധ്യസ്ഥരുടെ തിരുനാൾ ദിനം രാവിലെ 6.15 ന് കുർബാന വൈകീട്ട് 4.30 ന് പ്രസുദേന്തി വാഴ്ച്ച, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം സ്നേഹവിരുന്ന്. 20 ന് പരേത സ്മരണ. രാവിലെ 6.15 ന് കുർബാന, ഒപ്പീസ്.