കുട്ടന്പുഴയിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും
1496006
Friday, January 17, 2025 4:13 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോണ് എംഎൽഎ അറിയിച്ചു. മണികണ്ഠൻച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും, ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ പിണവൂർകുടി സിറ്റിവരെയും, ഇഞ്ചത്തൊട്ടി മുനിപാറ മുതൽ ഏറാലിപ്പടി വരെയും,
തട്ടേക്കാട് അംബേദ്കർ നഗറിലും, കുട്ടന്പുഴ പാലം മുതൽ ഞായപ്പിള്ളി വരെയും, പന്തപ്ര ആദിവാസി നഗർ എന്നീ മേഖലകളിലാണ് 50 വോൾട്ട് പ്രകാശവും മൂന്ന് വർഷ ഗ്യാരണ്ടിയുമുള്ള 350 ആധുനിക എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്.