അപകടം ഒഴിയാതെ കളക്ടറേറ്റിലെ ക്ഷീരവികസന വകുപ്പ് ഓഫീസ്
1495986
Friday, January 17, 2025 3:33 AM IST
കാക്കനാട്: കളക്ടറേറ്റ് സമുച്ചയത്തിന്റെ പഴയ ബ്ലോക്കിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഓഫീസിൽ അപകടം തുടർക്കഥയാവുന്നു.
കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ കോൺക്രീറ്റ് മേൽക്കൂരയിൽനിന്നും സിമന്റു പാളികൾ അടർന്നു വീണാണ് പതിവായി അപകടം ഉണ്ടാവുന്നത്. രണ്ട് മാസം മുൻപും ഇതേ ഓഫീസിൽ പ്രവൃത്തിസമയത്ത് കോൺക്രീറ്റിളകിവീണിരുന്നു.
ബുധനാഴ്ച ഇതിന്റെ അറ്റകുറ്റപ്പണിക്കായി എത്തിയ ആലുവ കടുങ്ങല്ലൂർ തളിയത്ത് രമേശന്റെ തലയിലേക്കും കോൺക്രീറ്റു പാളി അടർന്നുവീണ്പരിക്കേൽക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സനൽകി.