പള്ളുരുത്തിയിൽ കേബിൾ ഗോഡൗണിന് തീപിടിച്ചു : നാലു ലക്ഷത്തിന്റെ നഷ്ടം
1496255
Saturday, January 18, 2025 4:35 AM IST
പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡിൽ കേബിൾ ഗോഡൗണിന് തീപിടിച്ചു. പൈ റോഡ് വൈലോപ്പിള്ളി ലൈനിൽ സൂര്യപ്പിള്ളി വീട്ടിൽ ലൈജുവിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഇവരുടെ വീടിനോട് ചേർന്ന് തന്നെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒപ്റ്റിക്കൽ കേബിൾ വയറുകൾ ഉൾപ്പെടെ കത്തിനശിച്ചു.
വീടിന്റെ പ്ളംബിംഗ് ഉപകരണങ്ങൾക്കും ജനൽ ചില്ലുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മട്ടാഞ്ചേരിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വി. വാലന്റൈന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേ നാംഗങ്ങൾ രണ്ടര മണിക്കൂർ നേരമെടുത്താണ് തീയണച്ചത്.
ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ പി.എ. അബ്ബാസ്, പി.ബി. സുഭാഷ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.