എടിഎം സെന്ററിൽ അഗ്നിബാധ; ജീവനക്കാർ ഓടി രക്ഷപ്പെട്ടു
1495984
Friday, January 17, 2025 3:33 AM IST
കളമശേരി: പത്തടിപ്പാലത്തെ ദേശസാത്കൃത ബാങ്കിന്റെ ശാഖയോട് ചേന്നുള്ള എടിഎം സെന്ററിൽ തീപിടിത്തമുണ്ടായി. പുക ഉയരുന്നത് കണ്ട് ബാങ്ക് ജീവനക്കാർ പരിഭ്രാന്തരായ ഓഫീസിൽ നിന്നും ഇറങ്ങിയോടി.
ആർക്കും പരിക്കില്ല. എടിഎമ്മിലെ എസിയിലുണ്ടായ ഷോട്ട് സർക്യൂട്ടാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാർ തന്നെയാണ് തീ അണച്ചത്.