ഗോപി മുട്ടത്ത് കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ്
1496266
Saturday, January 18, 2025 5:01 AM IST
കോതമംഗലം: കീരന്പാറ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ഗോപി മുട്ടത്ത് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ വി.സി. ചാക്കോയായിരുന്നു എതിർ സ്ഥാനാർഥി. ഗോപി ഏഴ് വോട്ടും ചാക്കോ ആറ് വോട്ടും നേടി. കോണ്‍ഗ്രസിലെ ധാരണ പ്രകാരം മാമ്മച്ചൻ ജോസഫ് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫിൽ നിന്ന് വോട്ടു ചോർച്ചയുണ്ടാകുമോയെന്ന സംശയം ഉയർന്നിരുന്നെങ്കിലും അതുണ്ടായില്ല. ഒൻപതാം വാർഡായ നാടുകാണിയിൽ നിന്നുള്ള അംഗമാണ് ഗോപി മുട്ടത്ത്. ഈ ഭരണസമിതിയുടെ കാലത്തെ മൂന്നാമത്തെ പ്രസിഡന്റാണ് ഗോപി.