മൻമോഹൻ സിംഗിനെ അനുസ്മരിച്ച് തേവര കോളജ്
1495995
Friday, January 17, 2025 4:09 AM IST
കൊച്ചി: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായിരുന്ന ഡോ. മൻമോഹൻ സിംഗ് അനുസ്മരണം തേവര കോളേജിൽ സംഘടിപ്പിച്ചു. കോളേജിലെ സാമ്പത്തിക വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ.സി.എസ്. ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ അംബാസഡർ വേണു രാജാമണി, മുൻ ഡിജിപി ഹോർമിസ് തരകൻ, ഡോ.സിബി എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ലെസ്ലി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. 2014 ൽ ചാവറ പ്രഭാഷണം നിർവഹിക്കാൻ ഡോ.മൻമോഹൻ സിംഗ് തേവര കോളജിൽ എത്തിയിരുന്നു.