ഉദയംപേരൂർ പള്ളിയുടെ ചരിത്രഗ്രന്ഥം പുറത്തിറക്കുന്നു
1496262
Saturday, January 18, 2025 4:46 AM IST
ഉദയംപേരൂർ: ഉദയംപേരൂർ സൂനഹദോസ് ദേവാലയത്തിന്റെ ചരിത്ര പശ്ചാത്തലവും വില്ലാർവട്ടം രാജകുടുംബവുമായുള്ള ബന്ധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന, എറണാകുളം-അങ്കമാലി അതിരൂപത ആർക്കിവിസ്റ്റും ക്യൂറേറ്ററുമായ റവ. ഡോ. ഇഗ്നേനേഷ്യസ് പയ്യപ്പിള്ളി രചിച്ച 'ഉദയംപേരൂർ ദേവാലയവും വില്ലാർവട്ടം സ്വരൂപവും' എന്ന ചരിത്രഗ്രഥം നാളെ പ്രകാശനം ചെയ്യും.
ഉദയംപേരൂർ സൂനഹദോസ് പള്ളിയുടെ ജൂബിലി ഹാളിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല മുൻ വിസി ഡോ. എം.സി. ദിലീപ് കുമാർ പുസ്തക പ്രകാശനം നിർവഹിക്കും. യുസി കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.ജെനി പീറ്റർ ഏറ്റുവാങ്ങും.
ഫാ. സേവി പടിക്കപ്പറമ്പിൽ പുസ്തക പരിചയം നടത്തും. വികാരി ഫാ. ജോർജ് മാണിക്കത്താൻ, അരുൺ പി. മാളാട്ട്, എ.ജി. വർഗീസ്, പി.വി. ജോർജ് പറപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് വിശ്വാസപരിശീലന വാർഷികം നടക്കും.