ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
1496259
Saturday, January 18, 2025 4:46 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത കെഎല്‍സിഎ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആര്‍ച്ച് ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു.
റുവാണ്ട ദേശീയ ഫുട്ബോള്‍ ടീമംഗം ഇയാട്ടുറിന്സ് ലൂസി ഉദ്ഘാടനം ചെയ്തു. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള സെന്റ് ആല്‍ബര്‍ട്സ് കോളജിന്റെ ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടന യോഗത്തില്‍ കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷനായിരുന്നു.