മുനമ്പം നിവാസികളെ ഇടത്, വലതു മുന്നണികള്‍ വഞ്ചിച്ചു: പി.കെ. കൃഷ്ണദാസ്
1495988
Friday, January 17, 2025 3:33 AM IST
കൊച്ചി: വികലമായ വഖഫ് നിയമം മൂലം മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ കേരളത്തിലെ ഇടത് വലത്ത് മുന്നണികള്‍ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടിവ് അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദെഹം.
കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്മാന് പ്രഫ.ബാലു ജി. വെള്ളിക്കര, അഡ്വ. സെബാസ്റ്റ്യന്‍ മണിമല, ലൗജിന് മാളിയേക്കല്‍, ശിവപ്രസാദ് ഇരവിമഗലം, കെ.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.