സ്കൂൾ വിദ്യാർഥികൾക്ക് ഇ-സിഗരറ്റ് വില്പന നടത്തിയയാൾ പിടിയിൽ
1495711
Thursday, January 16, 2025 4:47 AM IST
പെരുമ്പാവൂർ: സ്കൂൾ വിദ്യാർഥികൾക്ക് ഇ-സിഗരറ്റ് വില്പന നടത്തിയയാൾ പിടിയിൽ. എടത്തല പഴയിടത്ത് വീട്ടിൽ റിയാസ് (44) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ സിറ എന്ന വ്യാപാര സ്ഥാപനത്തിലെ മാനേജരാണ് ഇയാൾ.
പെരുമ്പാവുർ ഭാഗത്തെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിക്ക് മൂന്ന് ഇ-സിഗരറ്റ് വിറ്റതിനാണ് അറസ്റ്റ്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരവധി വിദ്യാർഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. സിഐ ടി.എം. സുഫിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.