ആ​ലു​വ: തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ താ​ത്കാ​ലി​ക കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

മാ​റം​പി​ള്ളി ക​വ​ല​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ മ​റ്റ​ത്തു​പ​റ​മ്പി​ൽ എം.​എ​ച്ച്. സി​യാ​ദ് ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഗ​താ​ഗ​ത മ​ന്ത്രി, കാ​ല​ടി പോ​ലീ​സ്, ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി സി​യാ​ദ് പ​റ​ഞ്ഞു.

താ​ല്‌​കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ്ലോ​ക്ക് ഉ​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ​രാ​തി​യോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്.