യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
1496377
Saturday, January 18, 2025 10:30 PM IST
നെടുന്പാശേരി: അവണംകോട് റെയിൽവെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി . മറ്റൂർ തലാശേരി തേമാലിപറന്പിൽ വർഗീസിന്റെ മകൻ ആൽബിനെ(32)യാണ് മരിച്ച നിലയിൽ കണ്ടത്തിയത്.
ആൽബിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ആവണംകോട് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുന്പാശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 10.30ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: അൽഫോണ്‍സ അങ്കമാലി അങ്ങാടിക്കടവ് കോളാട്ടുകുടി കുടുംബാംഗം. സഹോദരങ്ങൾ: ഫെബി, ആൽജോ (ദുബായ്).