രണ്ടു വീടുകളുടെ ശിലാസ്ഥാപനം
1496275
Saturday, January 18, 2025 5:01 AM IST
കോതമംഗലം: ലയണ്‍സ് ഇന്റർനാഷണൽ 318-സി, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഭാഗമായി കോതമംഗലം ഈസ്റ്റ് ലയണ്‍സ് ക്ലബ് നിർമിച്ച് നൽകുന്ന രണ്ടുവീടുകളുടെ ശിലാസ്ഥാപനം നടത്തി. കീരംപാറ പഞ്ചായത്ത് മൂന്നാം വാർഡിൽ കൂരികുളത്തെ രണ്ടു കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകുന്നത്.
ശിലാസ്ഥാപനം മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ജോസഫ് മനോജ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ലൈജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരി റവ. ഡോ. തോമസ് പറയിടം വെഞ്ചരിപ്പ് നടത്തി. ഡിസ്ട്രിക്റ്റ് സെക്രട്ടറി ജോസ് മങ്കിലി മുഖ്യപ്രഭാഷണം നടത്തി.
റീജിയൻ ചെയർമാൻ കെ.സി. മാത്യൂസ്, സോണ്‍ ചെയർമാൻ ബെറ്റി കോരച്ചൻ, കോ-ഓർഡിനേറ്റർ ജോർജ് എടപ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, മുൻ പ്രസിഡന്റ് മാമച്ചൻ ജോസഫ്, ക്ലബ് സെക്രട്ടറി ഗിരിഷ്കുമാർ, ട്രഷറർ ടോണി മാത്യു, പി. തങ്കൻ, കെ.ജി. സജീവ്, കെ.ഒ. ഷാജി, ഷാജു ആന്റണി എന്നിവർ പ്രസംഗിച്ചു.