കളമശേരി രാജഗിരി കോളജിന് മികച്ച വീഡിയോ അവാർഡ്
1495993
Friday, January 17, 2025 4:09 AM IST
കളമശേരി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസി(ഓട്ടോണമസ്)ന് മികച്ച വീഡിയോ അവാർഡ്. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജനുവരി 14, 15 തീയതികളിൽ സംഘടിപ്പിച്ച 'ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചർ : ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ് ജെൻ ഹയർ എഡ്യൂക്കേഷൻ' എന്ന അന്താരാഷ്ട്ര കോൺക്ലേവിലാണ് മികച്ച വീഡിയോ അവാർഡ് കരസ്ഥമാക്കിയത്.
ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, വ്യവസായ വാണിജ്യ നിയമ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ സംയുക്തമായാണ് അവാർഡ് രാജഗിരിക്ക് സമ്മാനിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വീഡിയോകളിൽ നിന്നാണ് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ഒന്നാം സ്ഥാനം നേടുന്നത്.