സെറ്റോ പണിമുടക്ക്; താലൂക്കിൽ ശക്തമായ പ്രചാരണം നടത്തും
1496002
Friday, January 17, 2025 4:13 AM IST
മൂവാറ്റുപുഴ: സെറ്റോയുടെ നേതൃത്വത്തിൽ 22ന് നടത്തുന്ന പണിമുടക്കിന് താലൂക്കിൽ ശക്തമായ പ്രചരണം നടത്തുവാൻ സെറ്റോ മുവാറ്റുപുഴ താലൂക്ക് നേതൃയോഗം തീരുമാനിച്ചു. സെറ്റോ ജില്ലാ ചെയർമാൻ അരുണ്‍ കെ. നായർ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളത്തിൽനിന്നും സർക്കാർ പിടിച്ചുവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ ആനുകൂല്യങ്ങൾ തിരിച്ചു ലഭിക്കുന്നതുവരെ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
താലൂക്കിലെ മുഴുവൻ ഓഫീസുകളിലും വിദ്യാലയങ്ങളിലും കാന്പയിനുകൾ നടത്തുവാനും താലൂക്ക് തലത്തിൽ സായാഹ്ന സദസ് നടത്തുവാനും തീരുമാനിച്ചു. താലൂക്ക് ചെയർമാൻ ബേസിൽ വർഗീസ് അധ്യക്ഷത വഹിച്ചു.