മുനമ്പം പ്രശ്നം ഉടൻ പരിഹരിക്കണം: തരൂർ
1495991
Friday, January 17, 2025 3:34 AM IST
മുനമ്പം: സര്‍ക്കാരും ജുഡീഷറിയും മുന്‍കൈയെടുത്ത് എത്രയും വേഗം മുനമ്പം പ്രശ്നം പരിഹരിക്കണമെന്ന് ഡോ. ശശി തരൂര്‍ എംപി. മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ ഭൂമിയില്‍ ജീവിക്കുക തദ്ദേശവാസികളുടെ അവകാശമാണ്. ഇതൊരു മനുഷ്യവകാശ പ്രശ്നമാണ്. മുനമ്പം വഖഫ് ഭൂമിയല്ലെന്നും എംപി അഭിപ്രായപ്പെട്ടു. ഇത് സമുദായ തര്‍ക്കമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഭൂസംരക്ഷണ സമിതി ചെയര്മാന് ജോസഫ് റോക്കി എന്നിവര്‍ പ്രസംഗിച്ചു.
മുനമ്പം നിരാഹാര സമരം 97-ാം ദിനത്തിലേക്ക്
മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 97ാം ദിനത്തിലേക്ക് കടന്നു. 96 ാം ദിനത്തിലെ ഉപവാസ സമരത്തില്‍ സ്ത്രീകള്‍ അടക്കം 14 പേര് പങ്കെടുത്തു.
ഫാ ഫ്രാന്‍സിസ് താണിയത്ത്, ആക്റ്റ്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, സെക്രട്ടറി കുരുവിള മാത്യൂസ്, ജോര്‍ജ് ഷൈന്‍, ജോസഫ് റോക്കി, ജോസഫ് ബെന്നി കുറുപ്പശേരി, എസ്എന്‍ഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകന് കാദികുളത്ത് എന്നിവര്‍ പങ്കെടുത്തു.