പിറവം ചിന്മയ സർവകലാശാല സ്ഥാപകദിനം ആഘോഷിച്ചു
1496007
Friday, January 17, 2025 4:13 AM IST
പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയുടെ എട്ടാമത് സ്ഥാപകദിനം നടന്നു. ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനത്തിലായിരുന്നു ചടങ്ങുകൾ. ഗ്രാമീണ മേഖലയിൽ ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്ന സംരഭമായ വൺ ബ്രിഡ്ജിന്റെ സ്ഥാപകനായ മദൻ പദ്കി ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് വിദ്യാർഥികളുമായി സംവദിച്ചു.
വെളിയനാട് ചിന്മയ ഇന്റർനാഷൽ ഫൗണ്ടേഷനിലെ മുഖ്യ ആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാല വൈസ് ചാൻസിലർ പ്രഫ. അജയ് കപൂർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.