തുടർ വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി
1490670
Sunday, December 29, 2024 3:56 AM IST
മൂവാറ്റുപുഴ: നിർമല സദൻ ട്രെയിനിംഗ് കോളജിൽ റീഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ തുടർ വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി. മൂവാറ്റുപുഴ ബിആർസി ട്രെയ്നർ ജിനു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ദിവ്യ, സിസ്റ്റർ ഷേർലി മാത്യു, മിനു തെരേസ മാർട്ടിൻ, അഖില ഷാജി, എം.ടി നീതു എന്നിവർ പ്രസംഗിച്ചു.