ആലുവ മണപ്പുറത്ത് മൂവായിരം വനിതകളുടെ മെഗാ തിരുവാതിര
1490935
Monday, December 30, 2024 4:45 AM IST
ആലുവ: ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ശിവരാത്രി മണപ്പുറത്ത് മൂവായിരം വനിതകൾ അണിനിരന്ന മെഗാതിരുവാതിര നടന്നു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സിനിമാ താരവും ക്ലാസിക്കൽ ഡാൻസറുമായ ഊർമ്മിള ഉണ്ണി ദീപം തെളിയിച്ചു. ആലുവ എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദകുമാർ അധ്യക്ഷനായി.
ബെന്നി ബഹനാൻ എംപി, എംഎൽമാരായ അൻവർ സാദത്ത്, റോജി എം. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്ക് എൻഎസ്എസ് യൂണിയന്റെ ഒരു വർഷം നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ് മെഗാ തിരുവാതിര നടന്നത്.
72 കരയോഗങ്ങളിൽ നിന്നായി മൂവായിരത്തിലധികം സ്ത്രീകൾ അണിനിരന്ന മെഗാതിരുവാതിര ഇരുപത് മിനുട്ട് നീണ്ടുനിന്നു. രണ്ടാം വട്ടമാണ് ആലുവ മണപ്പുറത്ത് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്.