ഭവനം സാന്ത്വനം പദ്ധതിയിലെ ആദ്യഭവനത്തിന്റെ താക്കോൽദാനം
1491424
Wednesday, January 1, 2025 2:50 AM IST
വാഴക്കുളം: മർച്ചന്റ്സ് അസോസിയേഷൻ വാഴക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭവനം സാന്ത്വനം പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവോലി പഞ്ചായത്ത് ഏഴാം വാർഡിലെ ഗുണഭോക്താവിനു വേണ്ടി പ്രസിഡന്റ് ഷെൽമി ജോണ്സിന് താക്കോൽ കൈമാറി. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, കെവിവിഇഎസ് ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്കിയത്ത്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ്, മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡൻറ് ടി.സി. രാജു, ടോമി തോമസ്,ജോമറ്റ് മാനുവൽ, എം.പി. ഷൈലജ, ജിജി പോൾ തുടങ്ങിയവർ പങ്കെടുത്തു.
അസോസിയേഷൻ അംഗങ്ങളുടെ ഒരു ദിവസത്തെ വരുമാനവും ഭവനം സാന്ത്വനം പദ്ധതിക്കായി ഉൾപ്പെടുത്തിയാണ് ആദ്യ ഭവനം യാഥാർത്ഥ്യമാക്കിയത്. വാഹന ഗതാഗതമില്ലാത്ത സ്ഥലത്ത് അസോസിയേഷൻ അംഗങ്ങളും യൂത്ത് വിംഗ് പ്രവർത്തകരും തലച്ചുമടായി വീട് നിർമാണത്തിനുള്ള വസ്തുക്കൾ എത്തിച്ചു തൊഴിൽ മേഖലയിലും സഹകരണം നൽകിയാണ് ഭവനം പൂർത്തീകരിച്ചത്.