കരാത്തെ ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചു
1491440
Wednesday, January 1, 2025 3:20 AM IST
മൂവാറ്റുപുഴ: ജപ്പാൻ കരാത്തെ ഡോ ഷിറ്റോ റിയോ ഷിൻബുഖാൻ ഓപ്പണ്‍ കപ്പ് കരാത്തെ ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ചാന്പ്യൻഷിപ്പ് വെട്രൻസ് മാരത്തോണ്‍ ദേശീയ ചാന്പ്യൻ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ഷിൻബുക്കാൻ കരാത്തെ അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് മൈക്കിൾ അധ്യക്ഷത വഹിച്ചു.
കളർ ബെൽറ്റ് ബ്ലാക്ക്ബെൽറ്റ് വിഭാഗത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 500ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. സിംഗപ്പൂരിൽ നടന്ന ഏഷ്യ പസഫിക് ഷിറ്റോ റിയോ കരാത്തെ മത്സരത്തിൽ പങ്കെടുത്തവരെയും, ഗോൾഡ് മെഡൽ കരസ്ഥമാക്കിയ രഞ്ജിത്ത് ജോസിനെയും, വെങ്കല മെഡൽ കരസ്ഥമാക്കിയ ആഗ്നസ്, ആഷ്ലിൻ, സ്മിത, അനിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചുരത്തൊട്ടി, ഷിൻബുക്കാൻ ഇന്ത്യൻ ചീഫ് ഷിഹാൻ രഞ്ജിത്ത് ജോസ്, അസോസിയേഷൻ സെക്രട്ടറി അഭിലാഷ് ആചാരി, സജിത്ത് എന്നിവർ പ്രസംഗിച്ചു.