ജില്ലാ കേരളോത്സവം: തൃപ്പൂണിത്തുറ നഗരസഭയ്ക്ക് രണ്ടാം സ്ഥാനം
1491223
Tuesday, December 31, 2024 4:25 AM IST
തൃപ്പൂണിത്തുറ: എറണാകുളം ജില്ലാ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ 231 പോയിന്റോടെയും, കലാമത്സരങ്ങളിൽ 169 പോയിന്റോടെയും തൃപ്പൂണിത്തുറ നഗരസഭ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ട്രോഫി വിതരണം ചെയ്തു. നഗരസഭയ്ക്കുവേണ്ടി വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ യു.കെ. പീതാംബരൻ, കൗൺസിലർമാരായ കെ.ടി.അ ഖിൽദാസ്, വി.ജി. രാജലക്ഷ്മി, സൗമ്യ മജേഷ്, രജനി ചന്ദ്രൻ, ശോണിമ നവീൻ, കലാകായിക താരങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.