ശതോത്തര സുവർണജൂബിലി പെരുന്നാൾ ഒന്നു മുതൽ
1490666
Sunday, December 29, 2024 3:56 AM IST
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയുടെ ശതോത്തര സുവർണജൂബിലി പെരുന്നാൾ ആഘോഷം ഒന്നു മുതൽ ആറുവരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് രാവിലെ 6.30ന് നമസ്കാരം, നവീകരിച്ച ദൈവാലയത്തിന്റെ കൂദാശ 7.30ന് മൂന്നിന്മേൽ കുർബാന, ഒന്‍പതിന് കൊടിയേറ്റ്, വൈകുന്നേരം 5.45ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന് സ്വീകരണം, ആറിന് നമസ്കാരം തുടർന്ന് ശതോത്തര സുവർണ ജൂബിലി പൊതുസമ്മേളനം, കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അനുസ്മരണം. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും ശതോത്തര സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഇടവക നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം കേരള ഹൈക്കോടതി റിട്ട. ജഡ്ജ് ബി. കെമാൽ പാഷ നിർവഹിക്കും.
സുവനീർ പ്രകാശനം ഡീൻ കുര്യാക്കോസ് എംപി, ഡയാലിസിസ് കൂപ്പണ്‍ വിതരണോദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ, മാമോഗ്രാം ടെസ്റ്റ് കൂപ്പണ്‍ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, പിഎസ്എ ടെസ്റ്റ് കൂപ്പണ്‍ വിതരണോദ്ഘാടനം വാളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഏബ്രഹാം എന്നിവർ നിർവഹിക്കും.
ഫാ. ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, യാക്കോബായ സഭ അൽമായ ട്രസ്റ്റി കമാണ്ടർ തന്പു ജോർജ് തുകുലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പ്രസംഗിക്കും. 2000 മുതലുള്ള ഇടവകയിലെ മുൻ വികാരിമാരെയും 25 വർഷം സേവനം പൂർത്തിയാക്കിയ സൺഡേസ്കൂൾ അധ്യാപകരേയും ആദരിക്കും.
സമാപന ദിവസമായ ആറിന് രാവിലെ ഏഴിന് നമസ്കാരം, എട്ടിന് ദനഹാ ശുശ്രൂഷ, ഒന്‍പതിന് മൂന്നിന്മേൽ കുർബാന, 11ന് പ്രദക്ഷിണം, ആശീർവാദം, 12.30ന് ലേലം, ഉച്ചയ്ക്ക് ഒന്നിന് കൊടിയിറക്ക്. പത്രസമ്മേളനത്തിൽ വികാരിമാരായ ഫാ. ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, ഫാ. ബിജു വർക്കി കൊരട്ടിയിൽ, ട്രസ്റ്റിമാരായ പി.എസ്. അജി പാണ്ട്യാൻമലയിൽ, എൽദോ പോൾ വാഴത്തോട്ടത്തിൽ, പബ്ലിസിറ്റി കണ്‍വീനർ അജി വർഗീസ് മൂലയിൽ എന്നിവർ പങ്കെടുത്തു.