മൻമഥന് 66-ാം വയസില്‍ ‘ബ്ലാക്ക് ബെല്‍റ്റ് '
1491430
Wednesday, January 1, 2025 3:20 AM IST
പെരുമ്പാവൂര്‍: അറുപത്തിയാറാം വയസില്‍ കരാത്തെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയതിന്റെ സന്തോഷത്തിലാണ് പെരുമ്പാവൂര്‍ രായമംഗലം പുല്ലുവഴി മണലിക്കുടി വീട്ടില്‍ മന്മഥന്. പെരുമ്പാവൂര്‍ വൈഎംസിഎയില്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ ആന്‍ഡ് ചീഫ് എക്സാമിനര്‍ ഏഷ്യന്‍ കരാട്ടെ ഫെഡറേഷന് ജഡ്ജ് (എകെഎഫ്) നയൻത് ദാന്‍ കരാത്തെ ബ്ലാക്ക് ബെല്‍റ്റ് ഹാന്‍ഷി ഷാജു പോളിന്റെ ശിക്ഷണത്തില്‍ നാല് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് മൻമഥൻ 'ബ്ലാക്ക് ബെല്‍റ്റ് ' സ്വന്തമാക്കിയത്.
അറയ്ക്കപ്പടിയില്‍ ജനിച്ചു വളര്‍ന്ന മന്മഥന് 27 വര്‍ഷമായി പുല്ലുവഴിയിലാണ് താമസം. ഇന്‍ഷ്വന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മന്മഥന് മികച്ച ഒരു കര്ഷകന് കൂടിയാണ്. 2023-24 വര്‍ഷത്തെ രായമംഗലം പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയിരുന്നു. ഈ പ്രായത്തിലും പഠനം നിര്‍ത്തിയിട്ടില്ല. ഇപ്പോള്‍ വയലിന് പഠിക്കുന്നുണ്ട്. പ്രമീളയാണ് മൻമഥന്റെ ഭാര്യ . മക്കള്‍: വിഷ്ണു, കൃഷ്ണ.