പച്ചക്കറി വ്യാപാരിയുടെ മാനേജർക്കെതിരേയുള്ള ആക്രമണം; കാലടിയിലെ വ്യാപാരികൾ പ്രതിഷേധിച്ചു
1490658
Sunday, December 29, 2024 3:56 AM IST
കാലടി: പച്ചക്കറി വ്യാപാരിയുടെ മാനേജർക്ക് നേരെയുണ്ടായ ആക്രമണത്തിലും, പണാപഹരണത്തിലും കാലടി മർച്ചന്റ് അസോസിയേഷൻ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി.
മൊത്തവ്യാപാരിയായ വികെഡി വെജിറ്റബിൾസിന്റെ ഉടമയായ വി.പി. തങ്കച്ചന്റെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് പണം അടങ്ങുന്ന ബാഗുമായി മാനേജർ പോകുമ്പോൾ അദ്ദേഹത്തെ ആക്രമിച്ചു പണം കവർന്ന സംഭവത്തിലാണ് വ്യാപാരികൾ ആശങ്ക അറിയിച്ചത്.
കുത്തേറ്റ മാനേജർ കാഞ്ഞൂർ സ്വദേശി തങ്കച്ചൻ ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാപാരമാന്ദ്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് എതിരേ എല്ലാ സമൂഹവും അധികാരികളും ഇടപ്പെട്ട് എത്രയും പെട്ടെന്ന് ഈ കുറ്റവാളികളെ കണ്ടെത്തി തക്ക ശിക്ഷ ഉറപ്പ് വരുത്തണമെന്നും, വ്യാപാരികൾക്ക് നേരെയുള്ള ആക്രമങ്ങൾക്കും പിടിച്ച് പറികൾക്കും എതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും അവർ ആവശ്യപെട്ടു.
കാര്യങ്ങളിലുള്ള ആശങ്കയും കാലടി മർച്ചന്റ്സ് അസോസിയേഷന്റെ പ്രതിക്ഷേധവും അറിയിച്ചു.