തെരുവുനായ - വന്യമൃഗ ആക്രമണം: പ്രധാനമന്ത്രിക്ക് ഭീമഹർജി നൽകാൻ തിരുക്കുടുംബ ഇടവകയും
1491258
Tuesday, December 31, 2024 4:53 AM IST
വൈപ്പിൻ: തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന 50 ലക്ഷം പേരുടെ ഭീമഹർജിയിൽ മുനമ്പം തുരുക്കുടുംബ ദേവാലയ കൂട്ടായ്മയും പങ്കുചേർന്നു.
ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണ യജ്ഞം നടന്നുവരുന്നത്. വികാരി ഫാ. ജോൺസൺ റോച്ച ആധ്യക്ഷത വഹിച്ച യോഗത്തിൽ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി,
ഇടവക കൗൺസിൽ ഭാരവാഹികളായ ജോബി കുരിശിങ്കൽ, ക്ലീറ്റസ് പനയ്ക്കൽ, തങ്കച്ചൻ പനയ്ക്കൽ, ആൻസലിൻ പടമാട്ടുമ്മൽ, റോസലിൻ ജെൻസൺ, വാർഡംഗം ലിജി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.