വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണോദ്ഘാടനം
1491425
Wednesday, January 1, 2025 3:20 AM IST
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വ്യാപാരികൾക്കുള്ള ആനുകൂല്യ വിതരണം നടന്നു.
ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്തു.
കുറുമശേരി യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ അധ്യക്ഷനായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് , ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് , വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റർ , ആലുവ മണ്ഡലം ജനറൽ സെക്രട്ടറി ടോമി വർഗീസ് , യൂണിറ്റ് ഭാരവാഹികളായ സി.ഡി. ആന്റു, പ്രമോദ് പള്ളത്ത്, പി.പി. ജോയ്, എം.വി. രാധാകൃഷ്ണൻ , സി.എം. സാബു , പി.വി. സാജു , പി.ഡി. രവീന്ദ്രൻ , ടി.പി. ആന്റണി , പി.പി. ജോൺസൺ , കെ.ആർ. ശരത് , ലിഷ പ്രദീപ്കുമാർ, സുബിത സുരേഷ് , പ്രതിഭ രാജേന്ദ്രൻ , ശാന്ത അപ്പു തുടങ്ങിയവർ പ്രസംഗിച്ചു.