പുതുവർഷത്തെ വരവേറ്റ് കൊച്ചി
1491428
Wednesday, January 1, 2025 3:20 AM IST
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിന്റെ വാണിജ്യനഗരമായ കൊച്ചിയ്ക്കും എറണാകുളം ജില്ലയ്ക്കും നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും അടയാളപ്പെടുത്തലുകളുമായാണ് 2024 കടന്നുപോയത്. നഷ്ടങ്ങളെ അതിജീവിക്കാനും പോയവർഷത്തിന്റെ നേട്ടങ്ങളെ ചവിട്ടുപടികളാക്കി പുതിയ കുതിപ്പിലേക്കുണരാനും കൊച്ചി ഒരുങ്ങിക്കഴിഞ്ഞു.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയതും എറണാകുളം നഗരത്തിൽ അത്യാധുനിക മാർക്കറ്റ് തുറന്നതുമെല്ലാം മെട്രോ നഗരത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. നഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും കണക്കുപുസ്തകത്തിൽ, പ്രമുഖരുടെ വിയോഗത്തിനൊപ്പം, മലയോരഗ്രാമങ്ങളിലെ വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ നാലു പേരും നൊന്പരമാകുന്നു. ഗതാഗത വികസനത്തിൽ പുതിയ പദ്ധതികളുൾപ്പടെ 2025 കൊച്ചിയ്ക്കു പ്രതീക്ഷകളുടേതാണ്.