മൊബൈൽ ഫോൺ മോഷണം: ആസാം സ്വദേശികൾ അറസ്റ്റിൽ
1491256
Tuesday, December 31, 2024 4:53 AM IST
പെരുമ്പാവൂർ: മൊബൈൽ മോഷണം നടത്തിയ കേസിൽ ആസാം സ്വദേശികളായ രണ്ടുപേർ പിടിയിൽ. മൊയ്നുൾ ഹഖ് (24), സഹിറുൾ ഹഖ് (28) എന്നിവരെയാണ് പെരുമ്പാവുർ പോലീസ് പിടികൂടിയത്. 29ന് രാവിലെ 8.30 ഓടെയായിരുന്നു മോഷണം.
പെരുമ്പാവൂർ മുകളിലെ ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ ബാഗിൽനിന്ന് മൊബൈൽ കവർന്ന സംഘം ഇത് സിം ഊരിമാറ്റിയ ശേഷം 1,500 രൂപയ്ക്ക് മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിക്ക് വിറ്റു. ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐ പി.എം. റാസിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.