തൃപ്പൂണിത്തുറ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ കിണർ ഇടിഞ്ഞു
1490668
Sunday, December 29, 2024 3:56 AM IST
ഇരുമ്പനം: തൃപ്പൂണിത്തുറ നഗരസഭയുടെ ഇരുമ്പനം മകളിയം ഷോപ്പിംഗ് കോംപ്ലക്സിലെ കിണറിടിഞ്ഞതിനെ തുടർന്ന് ഷോപ്പിംഗ് കോംപ്ലക്സിലെ കടകളിലേയ്ക്കും അങ്കണവാടി, ഹോമിയോ ഡിസ്പെൻസറി, തൃപ്പൂണിത്തുറ നഗരസഭയുടെ വാട്ടർ കിയോസ്ക് എന്നിവിടങ്ങളിലേക്കുമുള്ള ജലവിതരണം തടസപ്പെട്ടു. ഒരു വർഷം മുൻപ് ഈ കിണറിൽ മനുഷ്യ വിസർജ്യം കണ്ടെത്തിയതിനെ തുടർന്ന് ശുചിയാക്കിയിരുന്നു.