എളവൂർ സെന്റ് ആന്റണീസ് പള്ളി രജത ജൂബിലി ആഘോഷം
1491255
Tuesday, December 31, 2024 4:53 AM IST
നെടുമ്പാശേരി: എളവൂർ ചെട്ടികുന്നിൽ ആദ്യമായി കുരിശ് സ്ഥാപിച്ചതിന്റെ ശദാബ്ദിയും എളവൂർ സെന്റ് ആന്റണീസ് പള്ളി രജത ജൂബിലിയും നാളെ മുതൽ ഒരു വർഷം വിവിധ പരിപാടികളോടെ ആഘോഷിക്കും.1924ൽ ആണ് പള്ളി പണിയുന്നതിനു മുന്നോടിയായി കുരിശ് സ്ഥാപിച്ചത്. 2000 ജനുവരി 1ന് പുതിയ ദേവാലയം കൂദാശ ചെയ്തു.
ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നാളെ വൈകിട്ട് 4.30ന് മൂഴിക്കുളം സെന്റ് മേരിസ് ഫോറോന പള്ളിയിൽ നിന്നും എളവൂർ പള്ളിയിലേക്ക് ദീപശിഖ പ്രയാണം ആരംഭിക്കും. 500 ൽ അധികം ആളുകൾ പങ്കെടുക്കും. ജൂബിലിയുടെ ഭാഗമായി ആദ്ധ്യാത്മിക കൂട്ടായ്മകൾ, സന്യസ്ത, വയോജന, യുവജന, ബാലസഖ്യ, വനിതാ സംഗമങ്ങൾ, പുനരുദ്ധാരണ പ്രവർത്തികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ , സംസ്കാരിക സമ്മേളനങ്ങൾ സംഘടിപ്പിക്കും.
വികാരി ഫാ. ജോൺ പൈനുങ്കൽ, സഹ വികാരി ഫാ. പീറ്റർ ആലക്കാടൻ, കൺവീനർ ജോർജ് മണവാളൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.