പോര്‍ട്ട്ഫോളിയോ 2025ന് തുടക്കം
1490948
Monday, December 30, 2024 4:45 AM IST
കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന വാര്‍ത്താ ചിത്രപ്രദര്ശനമായ പോര്‍ട്ട്ഫോളിയോ 2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഫോറം കണ്‍വീനര്‍ പി.ആര് രാജേഷ് അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍, മനുഷെല്ലി, ടി.പി. സൂരജ് തുടങ്ങിയവർ സംസാരിച്ചു.
കെഎസ്എഫ്ഇയുടെ സഹകരണത്തോടെ ആരംഭിച്ച പ്രദര്‍ശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.