മാർ ബസേലിയോസ് ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ കൂദാശയും നാമകരണവും
1490669
Sunday, December 29, 2024 3:56 AM IST
കോതമംഗലം: വിശുദ്ധ മാർത്തോമ ചെറിയ പള്ളിയുടെ ഉടമസ്ഥയിലുള്ള മാർ ബസേലിയോസ് ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച ബ്ലോക്കിന്റെ കൂദാശയും നാമകരണവും യാക്കോബായ സഭയുടെ നിയുക്ത കാതോലിക്കയും മലങ്കര മെത്രപ്പോലീത്തയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിച്ചു.
പുതിയ ബ്ലോക്കിന് പുണ്യശ്ലോകനായ ബസേലിയോസ് തോമസ് പ്രഥമൻ-1 എന്ന് നാമകരണം ചെയ്തു. എമർജൻസി ഡിപ്പാർട്ട്മെന്റ്, ഓപ്പറേഷൻ തിയറ്റർ, മെഡിക്കൽ ഐസിയു, ഡീലക്സ് വാർഡ്, അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, ഗ്യാസ്ട്രോളജി, ഡയാലിസിസ് എന്നിവ പ്രവർത്തിക്കും. ആന്റണി ജോണ് എംഎൽഎ, മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ജില്ല പഞ്ചായത്തംഗം റാണികുട്ടി, ആശുപത്രി സെക്രട്ടറി ബിനോയ് തോമസ് മണ്ണംഞ്ചേരിൽ, ബാബു കൈപ്പിള്ളിൽ, റോയി, എം.എസ് എൽദോസ്, അഡ്മിനിസ്ട്രേറ്റർ തോമസ്, മെഡിക്കൽ സൂപ്രണ്ട് ജോർജ് എന്നിവർ പങ്കെടുത്തു.