കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട്-​പെ​രി​യാ​ർ​വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ലെ സീ​റോ പോ​യി​ന്‍റ് മു​ത​ൽ ചെ​മ്മീ​ൻ​കു​ത്ത് വ​രെ​യു​ള്ള കീ​രം​പാ​റ-​പി​ണ്ടി​മ​ന വി​ല്ലേ​ജി​ലൂ​ടെ പോ​കു​ന്ന മെ​യി​ൻ ക​നാ​ൽ ബ​ണ്ട് റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭൂ​ത​ത്താ​ൻ​കെ​ട്ട്-​പെ​രി​യാ​ർ​വാ​ലി സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും, പെ​രു​ന്പാ​വൂ​ർ ഡി​വി​ഷ​ൻ ഓ​ഫീ​സി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും ത​ദ്ദേ​ശ​വാ​സി​ക​ൾ ഭീ​മ ഹ​ർ​ജി ന​ൽ​കി.

പെ​രി​യാ​ർ​വാ​ലി മെ​യി​ൻ ക​നാ​ൽ ബ​ണ്ട് റോ​ഡ് ത​ക​ർ​ന്നി​ട്ട് അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞു. പ​കു​തി​യോ​ളം കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന കി​ട​ന്ന റോ​ഡ് 2023 ഡി​സം​ബ​റി​ൽ പ​ണി തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ക്കി പ​കു​തി കൂ​ടി ഇ​ള​ക്കി​യി​ട്ട് ടാ​റിം​ഗ് തു​ട​ങ്ങാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. 10 മാ​സം മു​ന്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച റോ​ഡ് നി​ർ​മാ​ണം ര​ണ്ടു ദി​വ​സം ന​ട​ത്തി​യി​ട്ട് നി​ർ​ത്തി പോ​യ​തു മൂ​ലം മു​ന്നോ​റോ​ളം കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

സ്കൂ​ൾ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് എ​ത്ര​യും വേ​ഗം സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഷോ​ജി ജോ​സ​ഫ്, ബി​ജു പു​തു​ക്ക​യി​ൽ, സി​റി​ൽ മാ​ത്യു, ബി​ജു പു​ത്ത​യ​ത്ത്, ജെ​യ്മോ​ൻ തൊ​ന്പ്ര, ജോ​ബി നി​ര​വ​ത്ത്, ജോ​സ് കാ​ഞ്ഞി​ര​ക്കാ​ട്ട്, സ​ജി തോ​മ​സ്, ഷോ​ജി, ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭീ​മ ഹ​ർ​ജി ന​ൽ​കി​യ​ത്.