ഒരേ ദിവസം ഒരേ കല്ലറയിൽ അമ്മയ്ക്കും മകനും അന്ത്യവിശ്രമം
1491421
Tuesday, December 31, 2024 10:05 PM IST
വാഴക്കുളം: മൂന്നു ദിവസത്തിനുള്ളിൽ അമ്മയും മകനും മരിച്ചു. സംസ്കാരം ഒരുമിച്ചു നടത്തി. നടുക്കര പോത്തനാംകുന്നേൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ മരിച്ചു.
സംസ്കാരം ചൊവ്വാഴ്ച നടത്താനിരിക്കെ, തിങ്കളാഴ്ച രാത്രിയോടെ അസുഖബാധിതനായി ചികിത്സയിലായിരുന്ന മകൻ ഷാജി (58) യും മരിച്ചു.
ഇരുവരുടെയും സംസ്കാരം നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ ഒരേ കല്ലറയിൽ നടത്തി. നാഗപ്പുഴ കളപ്പുരയിൽ ഏഴാനിക്കാട്ട് കുടുംബാംഗമാണ് ത്രേസ്യാമ്മ. മറ്റുമക്കൾ: ലീലാമ്മ, ജയിംസ്, ഷേർളി, സെബാസ്റ്റ്യൻ (ഓസ്ട്രേലിയ), ജിൻസി (യുകെ), മാത്യു.
മരുമക്കൾ: എൽസി വടക്കേടത്ത് പഴങ്ങനാട്, മോളി വാഴയിൽ ഏഴല്ലൂർ, ജോണ് കുറിച്ചിയാനിയിൽ കാരിത്താസ്, റെജി പെണ്ടാനത്ത് അയർക്കുന്നം, ബിജു കൊച്ചുപറന്പിൽ പൂഞ്ഞാർ, ഷീന പടിഞ്ഞാറേക്കരയിൽ കോടിക്കുളം, പരേതനായ മധുകുമാർ പുനലൂർ. ദീർഘകാലമായി വാഴക്കുളത്ത് സരിഗ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഷാജി. ഏഴല്ലൂർ വാഴയിൽ കുടുംബാംഗം മോളിയാണ് ഭാര്യ. മക്കൾ: അജയ്, പരേതയായ അനുമോൾ.